കൊച്ചി. ഏത് ആഘോഷമായാലും വലിയ ചടങ്ങുകളും മറ്റും വെച്ച് പബ്ലിസിറ്റിക്ക് മാത്രം എന്തെങ്കിലും ചെയ്യുന്ന ധാരാളം ആളുകൾ ഉള്ള സമൂഹത്തിൽ തികച്ചും വേറിട്ട ശൈലിയുമായി നിമിഷ ബിജോയും, അവരുടെ വീട്ടുകാരും നടത്തുന്ന സാമൂഹ്യ പ്രവർത്തനമാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ട് കണ്ട് ഓണക്കിറ്റുകൾ സമ്മാനിക്കുന്ന നിമിഷ പാലക്കാട്ടെ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി നേരിട്ട് വീടുകളിൽ അരിയും പച്ചക്കറിയും മറ്റു സാധനങ്ങളും ഇറക്കി കൊടുക്കുന്നു. അവരുടെ സ്നേഹത്തിനു മുന്നിൽ കണ്ണീരണിഞ്ഞു കൊണ്ടാണ് നിമിഷ ആ വീടുകളിൽ നിന്നും മടങ്ങുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷ പലപ്പോഴും ജനങ്ങളുടെ പരിഹാസത്തിനും വിമർശനത്തിനും എല്ലാം പാത്രം ആകാറുണ്ട്. സ്വന്തം ജീവിതം തനിക്ക് കാണിച്ചുതന്ന വിഷമതകൾ സമൂഹത്തിൽ മറ്റാർക്കും ഉണ്ടാവരുതെന്ന് കരുതുന്ന നിമിഷ സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന വരുമാനം പാവപ്പെട്ട ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് കാണുമ്പോൾ തന്നെ ഏതൊരു മനുഷ്യനും കണ്ണു നിറഞ്ഞു പോകുന്നു. വലിയ സമ്പന്നർക്ക് പോലും കഴിയാത്ത കാര്യമാണ് ഈ ദമ്പതികൾ സമൂഹത്തിനു വേണ്ടി ചെയ്യുന്നത്. തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ മുക്കാൽ ഭാഗവും പാവപ്പെട്ടവർക്ക് വേണ്ടിയാണ് ഇവർ ചെലവാക്കുന്നത്. എന്നാൽ ഇവരെ പ്രോത്സാഹിപ്പിക്കാനോ സ്നേഹിക്കാനോ ആരുമില്ല എന്നതാണ് സത്യം. എല്ലാവരും കൂരമ്പുകൾ അയക്കാൻ മാത്രമാണ് ശ്രദ്ധിക്കുന്നത്. ആരോടും ഒരു പരാതിയും ഇല്ലാതെ എപ്പോഴും ചിരിക്കുന്ന നിമിഷ ഈ ഓണവും പാവപ്പെട്ടവരുടെ കൂടെ ആഘോഷിക്കുന്ന തിരക്കിലാണ്. ഒപ്പം ഭർത്താവ് ബിജോയും അച്ഛനും നിമിഷയുടെ സഹായത്തിനായി ഉണ്ട്.