തിരുവനന്തപുരം. കെടിഡിസി ചെയർമാൻ സ്ഥാനം പി വി അൻവറിന് നൽകാൻ യുഡിഎഫിൽ ധാരണയായി. അൻവർ നേരത്തെ തന്നെ ചെയർമാൻ സ്ഥാനം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നതാണ് സൂചന. മുൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് മത്സരിച്ച് പരാജയപ്പെട്ട പി വി അൻവർ തനിക്ക് നല്ലൊരു സ്ഥാനം ലഭിക്കണമെന്നും അത് കെടിഡിസി ചെയർമാൻ ആയാൽ മതി എന്നും സൂചിപ്പിച്ചിരുന്നതായാണ് യുഡിഎഫ് വൃത്തങ്ങൾ പറയുന്നത്.