anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓണത്തോട് അനുബന്ധിച്ച് അനുഗ്രഹ വിഷൻ നടത്തിയ പൂക്കള മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

ചെറുപ്പുളശ്ശേരി. ഓണത്തോടനുബന്ധിച്ച് അനുഗ്രഹ വിഷൻ നടത്തിയ പൂക്കള മത്സരത്തിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചെർപ്പുളശ്ശേരി ശബരി ഹാളിൽ നടന്ന ചടങ്ങിൽ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.സുബീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ രശ്മി, മീഡിയ സെന്റർ പ്രസിഡന്റ് നിഖിൽ രാജ്, സെക്രട്ടറി ശിശിരകൃഷ്ണ, അനുഗ്രഹ വിഷൻ ന്യൂസ് എഡിറ്റർ പി മുരളി മോഹൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പ്രസീദ കെ ടി ക്ക് സുബീഷും രശ്മിയും ചേർന്ന് സമ്മാനദാനം നടത്തി.

IMG 20260904 105438 (1) (1)
രണ്ടാം സ്ഥാനം ലഭിച്ച കെ ടി ജയദേവൻ, മൂന്നാം സ്ഥാനം ലഭിച്ച രതീദേവി എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

IMG 20260904 105519 (1)

IMG 20260904 105554 (1)
പ്രശസ്ത സിനിമ താരങ്ങളായ യവനിക ഗോപാലകൃഷ്ണൻ, മഞ്ജു സുഭാഷ്, ലെനിൻ അനിരുദ്ധൻ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ചെർപ്പുളശ്ശേരി അർബൻ ബാങ്കിന് പ്രത്യേകം നന്ദി 
Spread the News

1 thought on “ഓണത്തോട് അനുബന്ധിച്ച് അനുഗ്രഹ വിഷൻ നടത്തിയ പൂക്കള മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു”

Leave a Comment

IMG 20260806 WA0051