ചെർപ്പുളശ്ശേരി. മലബാറിലെ സംഗീതോത്സവങ്ങളിൽ പ്രസിദ്ധമായ പുത്തനാല്‍ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവത്തിന് ഒക്ടോബർ 11ന് ഞായറാഴ്ച തുടക്കമാകും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഷോർണൂർ എംഎൽഎ പി. മമ്മി കുട്ടി അധ്യക്ഷത വഹിക്കും. ചെർപ്പുളശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ ടി ജംസിയ മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം പ്രഥമ കച്ചേരി അരങ്ങേറും. തുടർന്ന് നവരാത്രങ്ങളിലെ കർണാടക സംഗീത കച്ചേരിക്ക് ശേഷം രാവിലെ നടക്കുന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനങ്ങളോടെ ഈ വർഷത്തെ സംഗീതോത്സവത്തിന് സമാപ്തിയാകും.