anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് ജില്ലാ സ്പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബർ മൂന്നിന് വിയ്യക്കുറുശ്ശി ഫെയ്ത്ത് ഇന്ത്യയിൽ

IMG 20260930 WA0070 (1)

ചെർപ്പുളശ്ശേരി: ഇരുപത്തിയേഴാമത് പാലക്കാട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്‌കൂൾ കലോത്സവം ‘കലാപൗർണമി 2026’ ഒക്ടോബർ മൂന്നിന് വിയ്യക്കുറുശ്ശേരി ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്‌കൂളിൽ നടക്കും. ജില്ലയിലെ വിവിധ സ്പെഷ്യൽ സ്‌കൂളുകളിൽനിന്നായി അഞ്ഞൂറോളം കലാപ്രതിഭകൾ വിവിധ വ്യക്തിഗത, സംഘ ഇനങ്ങളിൽ മാറ്റുരയ്ക്കും.

രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ്  പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. എ. തുളസി  ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗശേഷിയും കലാപാടവവും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും അവരിലുള്ള ആത്മവിശ്വാസം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051