ഗുരുവായൂർ. ആറു മാസകാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി തെക്കും പറമ്പത്ത് മന നാരായണൻ നമ്പൂതിരിക്ക് ദേവസ്വം ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. രാത്രി അത്താഴപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് മേൽശാന്തിയെ പൊന്നാടയണിയിച്ചു. ദേവസ്വം ചെയർമാൻ നിലവിളക്കും ഭഗവദ് സേവനത്തിൻ്റെ സാക്ഷ്യപത്രവും മേൽശാന്തിക്ക് നൽകി .ദേവസ്വം ഭരണസമിതിയുടെ ഉപഹാരം അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ മേൽശാന്തിക്ക് സമ്മാനിച്ചു.. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം രാധ,
ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ സന്നിഹിതരായി. ക്ഷേത്രത്തിൽ അടുത്ത ആറു മാസത്തേക്കുള്ള മേൽശാന്തിയായി ഓതിക്കൻ പഴയത്ത് മന സതീശൻ നമ്പൂതിരി സ്ഥാനമേറ്റു.
മേൽശാന്തിയ്ക്ക് യാത്രയയപ്പ് നൽകി; പഴയത്ത് മന സതീശൻ നമ്പൂതിരി പുതിയ മേൽശാന്തിയായി സ്ഥാനമേറ്റു