anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയ നടപടിക്ക് പിന്നിൽ…

പാലക്കാട് : സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നാലെ അതിലേക്ക് നയിച്ച കാരണങ്ങൾ പുറത്തേക്ക് വന്നു തുടങ്ങുകയാണ്. പാർട്ടി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ തോറ്റതിന് പ്രധാന കാരണം സുരേഷ് ബാബുവിന്റെ നിലപാടുകൾ ആണെന്ന് യോഗം വിലയിരുത്തുന്നുണ്ട്.

സുരേഷ് ബാബുവിന്റെ പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പാർട്ടിക്കു ദോഷം ചെയ്തെന്ന് അഭിപ്രായമുയർന്നു. വിഭാഗീയതയും വിമതപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ജില്ലാ നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലെ തോൽവിക്കു കാരണമെന്നു യോഗത്തിൽ വിമർശനമുണ്ടായി.

വിമതപ്രശ്നങ്ങളെ ജില്ലാ നേതൃത്വം താൻപോരിമയോടെ കണ്ടതും കടുത്ത തിരിച്ചടിക്കു കാരണമായി. പ്രശ്ന‌ം പരിഹരിക്കുന്നതിനു പകരം അത് ആളിക്കത്തിക്കുകയാണു നേതൃത്വം ചെയ്തതെന്നും അഭിപ്രായമുയർന്നു.

പ്രശ്‌നപരിഹാരത്തിനു നേതൃത്വം നടത്തിയ ഇടപെടലുകളുടെ പാളിച്ചകൾ വിവിധ ഏരിയ കമ്മിറ്റികൾ നടത്തിയ ഗ്രൂപ്പ് ചർച്ചകളിൽ ഉയർന്നു വന്നു. 2021 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ 67,000 വോട്ടിന്റെ കുറവുണ്ടായി. ചിറ്റൂരിലെ തോൽവിക്കു മുഖ്യ കാരണം കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ്. നല്ലേപ്പിള്ളിയിലും പെരുവെമ്പിലും വോട്ടു കുറഞ്ഞതും കടുത്ത തിരിച്ചടിയായി. കോങ്ങാട്ട് സംഘടനാ പ്രശ്‌നങ്ങൾ തോൽവിക്കു കാരണമായി. അവിടെ ബിജെപി വോട്ടുകൾ കോൺഗ്രസിനു പോയാൽ പോലും അതു മറികടക്കാവുന്ന സംഘടനാബലവും വോട്ടുബലവും സിപിഎമ്മിന് ഉണ്ടായിട്ടും തോറ്റു. തൃത്താലയിലെ തോൽവിക്കുകാരണം പ്രാദേശിക വിഭാഗീയതയാണ്. ഇതൊക്കെ പരിഹരിക്കാൻ ജില്ലാ നേതൃത്വവും സെക്രട്ടറിയും എന്തു ചെയ്തെന്ന ചോദ്യവും ഉയർന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ബാബുവിന്റെ സ്ഥാനചലനം.

 

Spread the News

Leave a Comment

IMG 20260806 WA0051