anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വയോജന ദിനം: കൊച്ചിയിൽ മുതിർന്ന പൗരന്മാർക്കായി വാട്ടർ മെട്രോ യാത്ര സംഘടിപ്പിച്ചു

കൊച്ചി: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്കായി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും (ഇ.എസ്.എസ്.എസ്) സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി വാട്ടർ മെട്രോ യാത്ര സംഘടിപ്പിച്ചു. ഹൈക്കോടതി വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച ഈ യാത്ര, മുതിർന്നവർക്ക് പരസ്പര സ്നേഹവും സന്തോഷവും പങ്കിടുന്നതിനുള്ള ഒരു വേദിയായി മാറി.

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വി. ആർ. സുധീർ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുലൻ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൊച്ചിയുടെ മനോഹരമായ കായൽപ്പരപ്പിലൂടെയുള്ള ഈ യാത്ര സമൂഹത്തിന് അവർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ സ്മരിക്കുന്നതിനൊപ്പം, മുതിർന്ന പൗരന്മാർ സമൂഹത്തിൽ എന്നും ആദരിക്കപ്പെടുന്നുണ്ടെന്നും എല്ലാവരുമായും ചേർന്നുനിൽക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051