കൊച്ചി. തീവ്രത എന്ന വാക്ക് എവിടെയും ഞാൻ പറഞ്ഞിട്ടില്ലെന്നും പറയാത്ത കാര്യങ്ങൾ എന്റെ തലയിൽ വച്ച് കെട്ടരു തെന്നും മുതിർന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി പറഞ്ഞു. സ്ത്രീ പീഡകരെ അതാരായാലും സംരക്ഷിക്കുന്ന നിലപാട് അല്ല സിപിഐഎമ്മിന് ഉള്ളതെന്നും അത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടി നടപടി എടുത്തിട്ടുണ്ടെന്നും പി കെ ശ്രീമതി തുറന്നടിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്ന ഇ എൻ സുരേഷ് ബാബുവിന്റെ കാര്യങ്ങൾ തനിക്കറിയില്ലെന്നും പാർട്ടി സെക്രട്ടറി അതിനാവശ്യം വരുമ്പോൾ തങ്ങളുടെ കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും ശ്രീമതി പറഞ്ഞു. മാധ്യമങ്ങളിൽ കാണുന്ന വാർത്തക്ക് പ്രതികരിക്കാൻ താനില്ലെന്നും അറിയുന്ന കാര്യങ്ങൾ മാത്രമേ താൻ പറയാറുള്ളൂ എന്നും മുൻ മന്ത്രി കൂടിയായിരുന്നു പി കെ ശ്രീമതി പറഞ്ഞു.