പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. നവംബർ ഏഴിന് നടക്കുന്ന പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും സ്കോളർഷിപ്പ് നേട്ടം കൈവരിക്കുന്നതിനും ഫ്ലെയിമിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമഗ്ര പരിശീലനവും മാതൃകാ പരീക്ഷയും സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരീക്ഷയിൽ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ഫ്ലെയിം കോർ ഗ്രൂപ്പ് ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. മുനിസിപ്പൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.സി. അബ്ദുറഹ്മാൻ, എം.ഇ.എസ് സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.പി. അക്ബർ, പ്രധാനാധ്യാപകൻ പി. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.