anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മൂലൂർക്കര അങ്കണവാടിക്ക് പുതിയ കെട്ടിടം; നാടിന് സമർപ്പിച്ചു*

പട്ടാമ്പി, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മൂലൂർക്കര അങ്കണവാടിയുടെ പുതിയ കെട്ടിടം മുഹമ്മദ് മുഹസ്സിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

എം.എൽ.എയുടെ 2025–26 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
അങ്കണവാടി നിർമ്മാണത്തിനായി സ്വന്തം സ്ഥലം സൗജന്യമായി വിട്ടുനൽകിയ ഒ. സുബ്രഹ്മണ്യനെ ചടങ്ങിൽ ആദരിച്ചു.

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വിജയൻ അധ്യക്ഷനായി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കൃഷ്ണപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷരായ സത്യജിത്ത് പി.വി, എം.പി. വിജയകുമാർ,  ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രസന്ന, അങ്കണവാടി വർക്കർ മിനി, വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മുൻ മെമ്പർ അബ്ദുൾ റസാഖ്, സി.ഡി.പി.ഒ പ്രിയ എം.ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്യാമിലി വിശ്വൻ, കെ. കോരൻ, ഡോ. വേണുഗോപാലൻ, കൺവീനർ വേലായുധൻ, വി.സി. സന്തോഷ് എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051