ഗുരുവായൂർ. ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കാലടി ശങ്കരാചാര്യ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ രാഷ്ട്രപതി ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ എത്തുകയും അവിടെനിന്നും പ്രത്യേക വാഹനത്തിൽ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുകയും ആയിരുന്നു. ആദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നത്. ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ,,, ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് തുടങ്ങിയവരും രാഷ്ട്രപതി യോടൊപ്പം ക്ഷേത്രത്തിലെത്തി