anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുളള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025ന്, നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 9 വരെ നീട്ടി*

കൊച്ചി, 05.03.2025:* മുന്‍നിര സംയോജിത ആഗോള ആരോഗ്യ പരിചരണസേവന ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഉദ്യമമായ, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025ന്റെ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാര്‍ച്ച് 9വരെ നീട്ടി. അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ 200-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്ന് 100,000-ല്‍ കൂടുതല്‍ രജിസ്‌ട്രേഷനാണ് ആസ്റ്ററിന് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ എഡിഷനില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ മറികടക്കുന്നതാണ്. 2022-ല്‍ ആരംഭിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന്റെ നാലാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നിര്‍ണായക സംഭാവനകള്‍ തിരിച്ചറിയുകയും ആദരിക്കുകയുമാണ് അവാര്‍ഡിന്റെ ലക്ഷ്യം. നഴ്സുമാര്‍ക്ക് അവരുടെ നാമനിര്‍ദ്ദേശങ്ങള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം.

ദുബായിലും, ലണ്ടനിലും സംഘടിപ്പിച്ച ആദ്യ രണ്ട് വിജയകരമായ എഡിഷന് ശേഷമുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് 2024-ല്‍ ഇന്ത്യയിലെ ബെംഗളൂരുവിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്സ് മരിയയാണ് ഈ എഡിഷനില്‍ ജേതാവായത്. അവാര്‍ഡ് നേട്ടത്തിനൊപ്പം ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് മരിയ ജുവാന്‍ #BeOneMovement ഉദ്യമത്തിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചു. ജീവന്‍രക്ഷാ പരിശീലന പരിപാടിയും, പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടുന്നതാണ് ഈ ഉദ്യമം.

‘ആരോഗ്യപരിചരണ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്‌സിങ്ങ് സമൂഹം, രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ സൃഷ്ടിക്കുന്ന പരിചരണവും കരുതലും നല്‍കുന്ന അവരുടെ സേവനം അതുല്ല്യമാണെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. നഴ്‌സുമാരുടെ സമര്‍പ്പണം ആരോഗ്യപരിചണ രംഗത്തിന്റെ അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്നു. ഈ നിശബ്ദരായ സേവകര്‍, ആരോഗ്യപരിചരണ സംവിധാനത്തിന് നല്‍കുന്ന നിര്‍ണായക സംഭാവനകള്‍ തിരിച്ചറിയാനും ആദരിക്കാനുമുള്ള വേദിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

‘ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് നേട്ടം, ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അനുഭവമായിരുന്നുവെന്ന്, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2024 ജേതാവായ മരിയാ വിക്ടോറിയ ജുവാന്‍ പറഞ്ഞു. #BeOneMovement ആംഭിക്കാന്‍ എന്നെ പ്രാപ്തയാക്കിയത് ഈ നേട്ടമാണ്. Barangay ലൈഫ് സ്റ്റൈല്‍ പ്രോഗ്രാം, നഴ്‌സിങ്ങ് ദ എന്‍വിറോണ്‍മെന്റ് പോലുള്ള ഉദ്യമങ്ങളും വഴി, വിവിധ സമൂഹങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും പരിപോഷിപ്പിക്കാന്‍ സാധിക്കുന്നു. നഴ്‌സുമാര്‍ വെറും ആരോഗ്യ പരിചാരകരല്ല, സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പ്രാപ്തിയുള്ളവരാണ്, ഈ പുരസ്‌ക്കാര വേദി ആഗോള തലത്തില്‍ നഴ്‌സുമാരുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായും മരിയാ ജുവാന്‍ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നഴ്സുമാരടക്കം 2025-ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051