anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇൻസൈറ്റ് അന്താരാഷ്ട്ര ഹാഫ് മേളയിലേക്കു മത്സരചിത്രങ്ങൾ ക്ഷണിച്ചു.

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ 2025 ലെ പതിനഞ്ചാമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിലേയ്ക്കു മത്സരചിത്രങ്ങൾ ക്ഷണിച്ചു.

അഞ്ചുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹാഫ് (HALF) വിഭാഗത്തിലും ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തിലും മത്സരചിത്രങ്ങൾ സമർപ്പിക്കാം.

HALF വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു പ്രസിദ്ധ ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ശിൽപവും, അൻപതിനായിരം രൂപയും, സാക്ഷ്യപത്രവും അടങ്ങുന്ന ‘ഗോൾഡൻ സ്ക്രീൻ’ പുരസ്കാരം ലഭിക്കും. അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും ഇതേ വിഭാഗത്തിൽ അഞ്ചു പേർക്കു സമ്മാനിക്കും. മൈന്യൂട്ട് (MINUTE) വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു പ്രസിദ്ധ ശില്പി വി.കെ. രാജൻ രൂപ കൽപന ചെയ്ത ശിൽപവും, പതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്ന ‘സിൽവർ സ്ക്രീൻ’ അവാർഡ് ലഭിക്കും.

ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. പ്രാഥമിക തെരഞ്ഞെടുപ്പുസമിതി മേളയിലേക്കു തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ ഓഗസ്റ്റ് പത്തിനു പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പാലക്കാടുവച്ച് സെപ്തംബര് 13,14 തിയ്യതികളിലായി പ്രദർശിപ്പിക്കുകയും സെപ്തംബർ 14 നു നടക്കുന്ന സമാപനയോഗത്തിൽ സമ്മാന വിതരണം നടത്തുകയും ചെയ്യും.

ഓരോ ചിത്രവും പ്രദർശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്രപ്രവർത്തകരെയും ഉൾപ്പെടുത്തി നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ എല്ലാ ഇൻസൈറ്റ് മേളകളുടെയും പ്രത്യേകതയാണ്.

പതിവുപോലെ ചലച്ചിത്ര പ്രതിഭകൾ ഉൾപ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ഈ ചിത്രങ്ങളെ വിലയിരുത്തി അവാർഡുകൾ തീരുമാനിക്കുക.

www.insightthecreativegroup.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴി ചിത്രങ്ങൾ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കെ. വി. വിൻസെന്റ്
ഫെസ്റ്റിവൽ ഡയറക്ടർ

Spread the News

Leave a Comment

IMG 20260806 WA0051