anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

” മദ്രാസ് മാറ്റിനി ” വിജയ തരംഗം.

പ്രേക്ഷകരുടെ അംഗീകാരം നേടി
തമിഴ്നാട്ടിൽ” മദ്രാസ് മാറ്റിനി” വിജയം തരംഗം സൃഷ്ടിക്കുകയാണ്.
ചെന്നൈയിൽ മധ്യവർഗ്ഗ കുടുംബത്തിന്റെ കഥ പറയുന്ന, കാർത്തികേയൻ മണി സംവിധാനം ചെയ്ത മദ്രാസ് മാറ്റിനി തമിഴ്നാടിലെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി. ഓട്ടോഡ്രൈവർ കണ്ണന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന മദ്രാസ് മാറ്റിനിയിൽ കണ്ണന്റെ ഭാര്യയായി അഭിനയിക്കുന്നത് മലയാളി താരം ഷെല്ലി എൻ കുമാറാണ്.Img 20250608 Wa0136
മിന്നൽ മുരളിക്കു ശേഷം ഷെല്ലിയുടെ ഉജ്വല പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കണ്ണനായി അഭിനയിക്കുന്ന തമിഴ് നടൻ കാളി വെങ്കിട്ടിന്റെ ഭാര്യയായ കമലം എന്ന വീട്ടമ്മയുടെ റോളിൽ മിന്നും പ്രകടനം നടത്തിയ ഷെല്ലി ഒരേപോലെ ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരിക്കുന്നു. 2013- ൽ ആദ്യ തമിഴ് ചിത്രമായ തങ്ക മീങ്കളിൽ അവാർഡുകൾ വാരിക്കുട്ടിയ ഷെല്ലിയുടെ തമിഴ് സിനിമയിലേക്കുള്ള മികച്ച തിരിച്ചുവരവാണ് മദ്രാസ് മാറ്റിനി. കാക്കമുട്ട, ടൂറിസ്റ്റ് ഫാമിലി എന്നീ സിനിമകളെ പോലെ സാധാരണ തമിഴ് കുടുംബത്തിന്റെ ജീവിത പോരാട്ടത്തിന്റെ കഥ പറഞ്ഞു സൂപ്പർ ഹിറ്റായി മാറിയ പട്ടികയിലേക്കാണ് മദ്രാസ് മാറ്റിനി കുതിക്കുന്നത്.കേരളത്തിലും ജൂൺ ആറിന് “മദ്രാസ് മാറ്റിനി ” റിലീസായി.
സത്യരാജ്, റോഷ്‌നി ഹരിപ്രിയ. സുനിൽ സുഖദ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

Spread the News

Leave a Comment