anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

താൻ സി പി ഐ എം വിടുമെന്ന് ആരും വ്യാമോഹിക്കേണ്ട… പി കെ ശശി

മണ്ണാർക്കാട്. താൻ സിപിഎം വിട്ട് മറ്റു പാർട്ടികളിലേക്ക് മാറുമെന്ന് ആരും വ്യാമോഹിക്കേണ്ട എന്നും തന്നെ താനാക്കിയ സിപിഐഎം തന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന പാർട്ടിയാണെന്നും പി കെ ശശി പറഞ്ഞു. കഴിഞ്ഞദിവസം മണ്ണാർക്കാട് ആയുർവേദ ഹോസ്പിറ്റലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആ ചടങ്ങിൽ പങ്കെടുത്ത പി കെ ശശി കൊച്ചു പഴയ കൊച്ചി അല്ലെന്നും എന്നാൽ ബിലാൽ പഴയ ബിലാൽ ആണെന്നും തുറന്നടിച്ചിരുന്നു. എന്നാൽ പ്രസംഗത്തിൽ ഇതുപോലെ പല ശൈലികളും പി കെ ശശി തുറന്നടിക്കാറുണ്ടെന്ന് മണ്ണാർക്കാട് ഉള്ളവർക്കറിയാം. ആ ഉദ്ഘാടനത്തിന് പി.കെ ശശി പങ്കെടുക്കണമെന്ന് ചിലരുടെ നിർബന്ധത്തിന് വഴങ്ങി അതിൽ പങ്കെടുക്കാൻ തീരുമാനമെടുക്കുകയും ആ ചടങ്ങിലേക്ക് പികെ ശശി എത്തിച്ചേരുകയും ചെയ്തു.. വി കെ ശ്രീകണ്ഠനും സ്ഥലം എംഎൽഎ ആയ എൻ ഷംസുദ്ദീനും പരിപാടിയിൽ പങ്കെടുത്തിരുന്നു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് പരിപാടി നിയന്ത്രിച്ചിരുന്നത്. എന്നാൽ വെള്ള ഷർട്ട് ധരിച്ച് എത്തിയ പി കെ ശശിയുടെ വസ്ത്രത്തിന്റെ കളറിൽ പോലും അഭ്യൂഹം ഉണ്ടെന്ന് മാധ്യമങ്ങൾ പറഞ്ഞു പരത്തി. എന്നാൽ ഇത്തരം പ്രസ്താവനകൾ എല്ലാം തള്ളി മാറ്റിക്കൊണ്ട് താൻ സിപിഐഎമ്മിന്റെ അമരക്കാരൻ ആണെന്നും പാർട്ടി ഉള്ളടത്തോളം കാലം അതിൽ തന്നെ പ്രവർത്തിക്കുമെന്നും പി കെ ശശി പറഞ്ഞതോടെ നിലവിലെ വിവാദങ്ങളും കെട്ടടങ്ങി.

Spread the News

Leave a Comment

IMG 20260806 WA0051