anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കോടതിയിലെ പണ തിരിമറിയെ പറ്റിയും ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് പരാതിയും അന്വേഷിക്കുവാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്.

തിരുവാനന്ദപുരം. കാട്ടാക്കട പോക്സോ കോടതിയിലെ പണ തിരിമറി സംബന്ധിച്ച് ഉന്നതതല പോലീസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന ആവിശ്യവും കാണിച്ച് നൽകിയ പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയ്ക്ക് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം ഉണ്ടായിരിക്കുന്നത്. പണം തിരിമറിയിൽ ആരോപണ വിധേയനെ കൃത്യത്തിന് സഹായിച്ചവരുടെ പങ്കും അന്വേഷിക്കേണ്ടതുണ്ട്. കോടതിയിൽ നടന്ന സംഭവമായതിനാൽ ഗൗരവം വളരെ വലുതാണ്. ഇതിനാൽ ഉന്നതതല അന്വേഷണം ആവിശ്യമാണ്. ആരോപണ വിധേയനായ കോടതിയിലെ ചീഫ് മജിസ്റ്റീരിയൽ ഓഫീസർ ശ്രീലാലിനെ സംരക്ഷിക്കുവാൻ ചിലർ സംഘടിത ശ്രമങ്ങൾ നടത്തി വരുകയാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന്റെ പരാതിയിലുണ്ട്. ഇക്കാര്യത്തിൽ ജഡ്ജിയുടെ അടക്കം മൊഴി ശേഖരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുള്ള ഉന്നത തല അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.

Spread the News

2 thoughts on “കോടതിയിലെ പണ തിരിമറിയെ പറ്റിയും ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് പരാതിയും അന്വേഷിക്കുവാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്.”

Leave a Comment