
ചെർപ്പുളശ്ശേരി: ദേശീയ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് : നിരഞ്ജന ശങ്കർ സി ആർ. എൻ.സി.സി കാഡറ്റുകൾക്കായി ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ ‘തൽ സൈനിക് ക്യാമ്പി’ലേക്ക് ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും നിരഞ്ജന ശങ്കർ സി ആർ തെരഞ്ഞെടുക്കപ്പെട്ടു.
എൻ.സി.സി സർവീസ് ഷൂട്ടിങ് 2026 മത്സരത്തിൽ മികച്ച നേട്ടവുമായി ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിലെ കോർപ്പറൽ നിരഞ്ജന ശങ്കർ സി.ആർ.. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് മത്സരിച്ച നിരഞ്ജന സ്നാപ് ഷൂട്ട് വ്യക്തിഗത ഇനത്തിൽ സ്വർണമെഡൽ നേടി.
ഒറ്റപ്പാലം 28 കേരള ബറ്റാലിയൻ എൻ.സി.സി കാഡറ്റായ നിരഞ്ജനയുടെ നേട്ടം ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിനും നാടിനും അഭിമാനമായി
. കാറൽമണ്ണ ചൂരക്കുഴി രവിശങ്കറിന്റെയും പി. ദിവ്യയുടെയും മകളാണ് ഈ മിടുക്കി
കൃത്യതയും ഏകാഗ്രതയും മികച്ച പരിശീലനവും ആവശ്യമായ ഷൂട്ടിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നിരഞ്ജന സ്വർണമെഡലിന് അർഹയായത്. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച നിരഞ്ജനയുടെ നേട്ടത്തിന് അധ്യാപകരുടെയും എൻ.സി.സി അധികൃതരുടെയും നാട്ടുകാരുടെയും അഭിനന്ദനങ്ങൾ ലഭിക്കുന്നു.
- അനുഗ്രഹ വിഷൻ ന്യൂസിന്റെ അഭിനന്ദനങ്ങൾ.