anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി .ടി.ബി സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷ റജിസ്ടേഷൻ ആരംഭിച്ചു.

ചെർപ്പുളശ്ശേരി. വിദ്യാർത്ഥികളുടെ അന്വേഷണ താൽപരതയും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) Ishq വിദ്യാഭാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി.ടി.ബി സ്മാരക ട്രസ്റ്റ്, രക്ഷിതാക്കൾ താൽപര്യമുള്ള അദ്ധ്യാപകർ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന മുപ്പത്തി ഏഴാമത് പി.ടി.ബി. സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷയുടെ റജിസ്ടേഷൻ ആരംഭിച്ചു. ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം എവിടെ നിന്നും ഉത്തരങ്ങൾ ശേഖരിക്കാം എന്ന രീതിയിൽ ഒരു മാസം കൊണ്ട് ഉത്തരങ്ങൾ കണ്ടെത്തി തയ്യാറാക്കേണ്ടുന്ന പരീക്ഷക്ക് താൽപര്യമുള്ള ഏത് യു.പി /ഹൈസ്കൂൾ / മലയാളം മിഷൻ വിദ്യാർത്ഥിക്കുംസൗജന്യമായി പങ്കെടുക്കാം. താൽപര്യമുള്ളവർ അതാത് വിദ്യാലയാധികൃതർ മുഖേനയോ രക്ഷിതാക്കൾ മുഖേനയോ ജില്ലാ കോ- ഓർഡിനേറ്ററുമായി ബന്ധപ്പെട്ട് സപ്തംബർ 5നകം അപേക്ഷ സമർപ്പിക്കണം സപ്തംബർ 8 ന് ലോക സാക്ഷരതാ ദിനത്തിലാണ് പരീക്ഷ ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ജില്ലാ കോഡിനേററർ ഡോ. കെ അജിത് 9497351020 , സംസ്ഥാന ഡയറക്ടർ വി ആർ വി ഏഴോം 94477 4913 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.

Spread the News

Leave a Comment

IMG 20260806 WA0051