anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യാത്രക്കാർ പൊറുതിമുട്ടി… പാലിയേക്കര ടോൾ തുറന്നുകൊടുത്ത് സുരേഷ് ഗോപി

തൃശ്ശൂർ. പാലിയേക്കര ടോൾ ബൂത്തിൽ തിരക്കാകുന്ന സമയത്തും കൃത്യമായി തുറന്നു കൊടുക്കാതെ യാത്രക്കാരെ ദ്രോഹിക്കുന്ന നടപടിക്കെതിരെ കോടതി വരെ ഒരു സമയത്ത് ഇടപെട്ടിരുന്നു. വളരെ മോശമായ റോഡും ഒരു വർഷമായി നടക്കുന്ന റോഡ് പണിയും  കൊണ്ടു പൊറുതിമുട്ടിയ ഈ വഴിയുള്ള യാത്രക്കാർ ദീർഘനേരമാണ് ഇത്തരത്തിൽ പാലിയേക്കരയിൽ കുടുങ്ങിക്കിടക്കാർ ഉള്ളത്. ഇന്ന് ആ വഴി പോയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇത്രയും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഇടപെടുകയും ബൂത്തുകൾ തുറന്നു വാഹനങ്ങൾക്ക് പോകാൻ അനുമതി നൽകുകയും ചെയ്തു. അധികൃതർ ഈ കാര്യത്തിൽ ഉടനടി പരിഹാരം നൽകണമെന്നും ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ ടോൾ ബൂത്തകൾ തുറന്നു കൊടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051