ഒറ്റപ്പാലം: വോട്ടവകാശം സംരക്ഷിക്കണമെന്ന ശക്തമായ മുദ്രാവാക്യമുയർത്തി ഒറ്റപ്പാലത്ത് എസ്.ഡി.പി.ഐയുടെ പ്രതിഷേധ നൈറ്റ് മാർച്ച്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്.ഐ.ആർ അടിസ്ഥാനമാക്കിയുള്ള വോട്ടർപട്ടിക റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനമായി പ്രതിഷേധം മാറി.
ഒമ്പതാം മൈൽ നിന്നും ആരംഭിച്ച മാർച്ച് മുദ്രാവാക്യങ്ങളാൽ മുഖരിതമായി
മായന്നൂർ പാലം ജംഗ്ഷൻ
സമാപിച്ചു. വോട്ടർപട്ടിക പുതുക്കലിന്റെ പേരിൽ അർഹരായ പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ വേണമെന്നും മാർച്ചിൽ ഉയർന്നുവന്ന ആവശ്യങ്ങൾ വ്യക്തമാക്കി. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്ന നടപടികൾക്കെതിരെ ജനകീയ പ്രതിഷേധം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവും ഉയർന്നു.
എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.എം. ഫൈസൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഖാജാ ഹുസൈൻ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം ജില്ലാ കമ്മിറ്റി അംഗം നാസർ തൃത്താല എന്നിവർ സംസാരിച്ചു
വോട്ടവകാശം ഒരു ഔദാര്യമല്ല, പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്ന ഉറച്ച സന്ദേശമുയർത്തിയാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരന്നത്. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് മാർച്ച് സമാപിച്ചത്.
ബഷീർ കൊമ്പം
ജില്ലാ മീഡിയ
ഇൻ ചാർജ്
+91 81579 48123