anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വ്യാപാരി ഐക്യവേദിയുടെ പ്രകടനവും പൊതുയോഗവും

ചെർപ്പുളശ്ശേരിയിലെ ബസ്‌സ്റ്റാൻഡ് അടച്ചിട്ടിരിക്കുന്നത് മൂലം പ്രദേശത്തെ ഒരുപാട് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടും പ്രതിസന്ധിയുമാണ് നേരിടേണ്ടി വരുന്നത്. യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാകുന്ന രീതിയിൽ ബസ്‌സ്റ്റാൻഡ് ഉടൻ തുറന്നു നൽകണമെന്ന ആവശ്യവുമായി വ്യാപാരി സമൂഹം ഒറ്റക്കെട്ടായി ഇറങ്ങുകയാണ്

ഈ വിഷയത്തിൽ രാഷ്ട്രീയമോ മറ്റ് ഭിന്നതകളോ ഒന്നും നോക്കാതെ, വ്യാപാരികൾ ഒറ്റക്കെട്ടായി ഒന്നിച്ചുനിന്ന് ഇതിനെതിരെ ശക്തമായി പ്രതികരിക്കും.

വ്യാപാരികളുടെ  നിലനിൽപ്പിനും  സഹവ്യാപാരികൾക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാവരുടെയും പൂർണ്ണമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി വ്യാപാരികൾ അറിയിച്ചു..
പുത്തനാൽക്കൽ പരിസരത്ത് നിന്നും ആരംഭിച്ച് ബസ്‌സ്റ്റാൻഡ് പരിസരത്തേക്ക്
നടക്കുന്ന ഈ മാർച്ചിൽ ചെർപ്പുളശ്ശേരിയിലെ എല്ലാ വ്യാപാരി സുഹൃത്തുക്കളും പങ്കെടുക്കണമെന്നും ഐക്യ സമരസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Spread the News

1 thought on “വ്യാപാരി ഐക്യവേദിയുടെ പ്രകടനവും പൊതുയോഗവും”

  1. പുതിയ സ്റ്റാന്റ് നിലനിർത്തുക: നിലവിൽ പ്രവർത്തിക്കുന്ന പുതിയ ബസ് സ്റ്റാന്റ് മാറ്റണമെന്നോ പ്രവർത്തനം അവസാനിപ്പിക്കണമെന്നോ യാതൊരു ആഗ്രഹവുമില്ല

    പഴയ സ്റ്റാന്റിലൂടെ കൂടി ബസുകൾ കയറി, തിരിഞ്ഞു പോകുന്ന (turnaround) സംവിധാനം ഉണ്ടാകണം.

    ഇരുകൂട്ടർക്കും സൗകര്യം: പഴയ സ്റ്റാന്റും പുതിയ സ്റ്റാന്റും സജീവമായി തുടരുന്നതിലൂടെ യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കും.

    പൂട്ടൽ ലക്ഷ്യമല്ല: നിലവിലുള്ള സ്റ്റാന്റ് അടച്ചുപൂട്ടി മുഴുവൻ സർവീസുകളും പഴയ ഭാഗത്തേക്ക് മാറ്റണമെന്ന നിലപാടില്ല;
    മറിച്ച് രണ്ട് കേന്ദ്രങ്ങളിലെയും യാത്രാസൗകര്യം നിലനിർത്തുക എന്നതാണ് ലക്ഷ്യം.

    Reply

Leave a Comment

IMG 20260806 WA0051