ചെർപ്പുളശ്ശേരിയിലെ ബസ്സ്റ്റാൻഡ് അടച്ചിട്ടിരിക്കുന്നത് മൂലം പ്രദേശത്തെ ഒരുപാട് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടും പ്രതിസന്ധിയുമാണ് നേരിടേണ്ടി വരുന്നത്. യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാകുന്ന രീതിയിൽ ബസ്സ്റ്റാൻഡ് ഉടൻ തുറന്നു നൽകണമെന്ന ആവശ്യവുമായി വ്യാപാരി സമൂഹം ഒറ്റക്കെട്ടായി ഇറങ്ങുകയാണ്
ഈ വിഷയത്തിൽ രാഷ്ട്രീയമോ മറ്റ് ഭിന്നതകളോ ഒന്നും നോക്കാതെ, വ്യാപാരികൾ ഒറ്റക്കെട്ടായി ഒന്നിച്ചുനിന്ന് ഇതിനെതിരെ ശക്തമായി പ്രതികരിക്കും.
വ്യാപാരികളുടെ നിലനിൽപ്പിനും സഹവ്യാപാരികൾക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാവരുടെയും പൂർണ്ണമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി വ്യാപാരികൾ അറിയിച്ചു..
പുത്തനാൽക്കൽ പരിസരത്ത് നിന്നും ആരംഭിച്ച് ബസ്സ്റ്റാൻഡ് പരിസരത്തേക്ക്
നടക്കുന്ന ഈ മാർച്ചിൽ ചെർപ്പുളശ്ശേരിയിലെ എല്ലാ വ്യാപാരി സുഹൃത്തുക്കളും പങ്കെടുക്കണമെന്നും ഐക്യ സമരസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
1 thought on “വ്യാപാരി ഐക്യവേദിയുടെ പ്രകടനവും പൊതുയോഗവും”
പുതിയ സ്റ്റാന്റ് നിലനിർത്തുക: നിലവിൽ പ്രവർത്തിക്കുന്ന പുതിയ ബസ് സ്റ്റാന്റ് മാറ്റണമെന്നോ പ്രവർത്തനം അവസാനിപ്പിക്കണമെന്നോ യാതൊരു ആഗ്രഹവുമില്ല
പഴയ സ്റ്റാന്റിലൂടെ കൂടി ബസുകൾ കയറി, തിരിഞ്ഞു പോകുന്ന (turnaround) സംവിധാനം ഉണ്ടാകണം.
ഇരുകൂട്ടർക്കും സൗകര്യം: പഴയ സ്റ്റാന്റും പുതിയ സ്റ്റാന്റും സജീവമായി തുടരുന്നതിലൂടെ യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കും.
പൂട്ടൽ ലക്ഷ്യമല്ല: നിലവിലുള്ള സ്റ്റാന്റ് അടച്ചുപൂട്ടി മുഴുവൻ സർവീസുകളും പഴയ ഭാഗത്തേക്ക് മാറ്റണമെന്ന നിലപാടില്ല;
മറിച്ച് രണ്ട് കേന്ദ്രങ്ങളിലെയും യാത്രാസൗകര്യം നിലനിർത്തുക എന്നതാണ് ലക്ഷ്യം.