anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

താള രാഗങ്ങൾ മേളിച്ച ഭരദ്വാജിന്റെ സംഗീത കച്ചേരി ആസ്വാദകരിൽ അനുഭൂതി പകർന്നു

ചെർപ്പുളശ്ശേരി. പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിന്റെ അഞ്ചാം ദിനം ധന്യമാക്കി കൊണ്ട് ഭരദ്വാജ് സുബ്രഹ്മണ്യം വായ്പാട്ട് അവതരിപ്പിച്ചു. കലാ ഗ്രാമമായ വെള്ളിനേഴിയിലെ സംഗീത കുടുംബത്തിൽ നിന്നും പാടി തെളിഞ്ഞ പാരമ്പര്യവുമായി ഭരദ്വാജ് സുബ്രഹ്മണ്യം പ്രേക്ഷകരുടെ കൈയ്യടി നേടി. തോടി, കല്യാണി തുടങ്ങിയ പ്രശസ്ത രാഗങ്ങൾക്കൊപ്പം കന്നട ഗൗള എന്ന താരതമ്യേന അപ്രശസ്തമായ രാഗവും ഈ യുവ ഗായകൻ വൃത്തിയായി ആലപിച്ചു. പട്ടണം സുബ്രഹ്മണ്യ അയ്യരുടെ കല്യാണി രാഗ കൃതി രാഗവിസ്താരത്തിന്റെ സൗഖ്യവും, പൂർണ്ണതയും പകർന്നു.  സുനിത ഹരിശങ്കർ വയലിനിലും, വിജയ് നടേശൻ മൃദംഗത്തിലും, മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും പക്കമേളം ഒരുക്കി.Img 20250926 Wa0168

Spread the News

Leave a Comment