anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മൂന്ന് ദിവസത്തെ കൂടിയാട്ടം ഫെസ്റ്റിവൽ നാളെ കാറൽമണ്ണയിൽ തുടങ്ങും

ചെർപ്പുളശ്ശേരി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കൂടിയാട്ടം ഫെസ്റ്റിവലിന് നാളെ കാറൽമണ്ണയിൽ തുടക്കമാകും. വാഴെങ്കട കുഞ്ചു നായർ മെമ്മോറിയൽ ട്രസ്റ്റ് ഹോളിൽ വൈകിട്ട് മൂന്ന് മണിക്ക് കലാമണ്ഡലം അതുല്യയുടെ അമ്പാ പുറപ്പാട് ആണ് ആദ്യം അരങ്ങേറുക. വൈകിട്ട് ആറുമണിക്ക് നടക്കുന്ന പൊതു സമ്മേളനം ഡോക്ടർ എം വി നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാർഗ്ഗി മധു ചാക്യാർ, ഡോക്ടർ കണ്ണൻ പരമേശ്വരൻ തുടങ്ങിയവർ സംസാരിക്കും വിനു വാസുദേവൻ സ്വാഗതവും കലാമണ്ഡലം സംഗീത നന്ദിയും പ്രകാശിപ്പിക്കും. കൂടിയാട്ടത്തിലെ വിശദമായ അവതരണം ആയിരിക്കും കാറൽമണ്ണയിൽ അരങ്ങേറുന്നതെന്ന് കലാമണ്ഡലം രതീഷ് ഭാസ് പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051