anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സി പി ഐ ഇടഞ്ഞു തന്നെ… പ്രശ്നത്തിന് ഇന്നും പരിഹാരം കണ്ടില്ല

ആലപ്പുഴ. പി എം ശ്രീ വിഷയത്തിൽ നിലപാടുകടിപ്പിച്ച് സിപിഐ എടുത്ത തീരുമാനത്തിൽ ഇന്നും ഫലം കണ്ടില്ല. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഒരു തീരുമാനവും ആകാതെ സിപിഐ പിരിഞ്ഞു പോകുകയായിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം നിലപാട് കടിപ്പിച്ചു തന്നെ മുന്നോട്ടു പോകുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന ക്യാബിനറ്റ് യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കേണ്ട എന്നതും തീരുമാനമായിട്ടുണ്ട്. മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെങ്കിലും സിപിഐ നിലപാട് കൂടുതൽ കടുപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. എന്നാൽ അടുത്തുവരുന്ന നിയമസഭ തെരഞ്ഞെടുപ്പും, അതിനുമുമ്പ് പ്രാദേശിക തലത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും എങ്ങിനെ നേരിടും എന്ന ആശങ്കയിലാണ്. സിപിഎം. ഏതുവിധേനയും സമവായ ചർച്ച നടത്തി സിപിഐയെ അനുനയിപ്പിച്ചാൽ മാത്രമേ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാൻ ആകൂ എന്നത് വസ്തുതയാണ്. എന്നാൽ ക്യാബിനറ്റിൽ ചർച്ച ചെയ്യാത്ത വിഷയം സ്വന്തമായ തീരുമാനത്തിൽ നടപ്പാക്കിയ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് സിപിഐ നേതൃത്വം ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ നടക്കുന്ന നടപടികൾ എന്താവും എന്ന് വീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം.

Spread the News

Leave a Comment

IMG 20260806 WA0051