anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വാരണാസി ധ്വനി ത്രയ –കാസ് പുരസ്കാരം ശങ്കര വാര്യർക്ക്

 മാവേലിക്കര. കഥകളി മേള വിദ്വാന്മാരായ വാരണാസി സഹോദരന്മാരുടെയും വാരണാസി നാരായണൻ നമ്പൂതിരിയുടെയും സ്മരണാർത്ഥം മാവേലിക്കര കഥകളി ആസ്വാദക സംഘം ഏർപ്പെടുത്തിയിരിക്കുന്ന

വാരണാസി ധ്വനി ത്രയ – കാസ് പുരസ്കാരത്തിന് മദ്ദളമനീഷി കലാമണ്ഡലം ശങ്കര വാര്യരെ തിരഞ്ഞെടുത്തു.
കഥകളി മേളാചാര്യൻ കലാമണ്ഡലം ചന്ദ്ര മന്നാടിയാരുടെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തിൽ നവംബർ 16 ന് വൈകിട്ട് നാലിന് നടത്തുന്ന മന്നാടിയാർ മേള സ്മൃതി ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
ഫലകം, പ്രശസ്തിപത്രം, അംഗം വസ്ത്രം, 7000/= രൂപയുടെ ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

Spread the News

Leave a Comment

IMG 20260806 WA0051