anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു*

പാലക്കാട്.സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി പല്ലശ്ശന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസിന്റെ ഉദ്ഘാടനം കെ ബാബു എം.എൽ.എ നിർവഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ ഗോപിനാഥൻ എന്നിവർ മുഖ്യാതിഥികളായി. പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ സായ് രാധ അധ്യക്ഷത വഹിച്ചു. പല്ലശ്ശന തല്ലുമന്ദത്ത് നടക്കുന്ന പരിപാടിയിൽ പല്ലശ്ശന ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ യശോദ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനന്തകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. സജില, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, അങ്കണവാടി വർക്കർമാർ, ഹരിതകർമ സേനാഗംങ്ങൾ, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് പല്ലശ്ശന വേലായുധൻ ആൻഡ് സംഘത്തിന്റെ പൊറാട്ടു നാടകം, കീർത്തി കലാകായിക കേന്ദ്രത്തിന്റെ കണ്യാർകളി, നാടൻപാട്ടുകൾ, മറ്റു വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

 

 

Spread the News

Leave a Comment

IMG 20260806 WA0051