anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ജനകീയ പ്രകടനപത്രിക തയ്യാറാക്കാൻ ഒരുങ്ങി അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ്

അങ്ങാടിപ്പുറം. സമൂഹമാധ്യമങ്ങളിലൂടെയും തെരുവുകളിൽ പെട്ടികൾ സ്ഥാപിച്ചും പ്രകടനപത്രികയിലേക്ക് ജനകീയമായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിച്ച് ജനകീയ പ്രകടനപത്രിക തയ്യാറാക്കാൻ അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് തീരുമാനിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ ഫോൺ നമ്പർ നൽകിയും തെരുവുകളിൽ ബസ് വെയിറ്റിംഗ് ഷെഡുകളിൽ പെട്ടികൾ സ്ഥാപിച് അതുവഴി അഭിപ്രായങ്ങൾ ശേഖരിച്ചുമാണ് ജനകീയ പ്രകടനപത്രിക തയ്യാറാക്കുന്നത്.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന വികസന സന്ദേശ ജാഥ നടത്തിയും പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും. വാട്സ്ആപ്പ് വഴി അഭിപ്രായങ്ങൾ അറിയിക്കേണ്ട നമ്പർ 9447108827

Spread the News

Leave a Comment