anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നെല്ലായ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു*

ചെർപ്പുളശ്ശേരി. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വികസന സദസ്സ് നെല്ലായ ഗ്രാമ പഞ്ചായത്തിൽ പി മമ്മിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിൻ്റെ വികസന റിപ്പോട്ട് പ്രകാശനവും എം എൽ എ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ അജേഷ് അധ്യക്ഷനായി.ഒറ്റപ്പാലം ബ്ലോക്ക് വൈസ് പ്രസിഡൻറ് ബാബു  മുഖ്യാതിഥിയായി .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി വസന്ത, സ്ഥിരം സമിതി അധ്യക്ഷരായ എ മൊയ്തീൻകുട്ടി, പി കെ മുഹമ്മദ് ഷാഫി,ജിഷ പി വിനു,സെക്രട്ടറി എൽ എസ് അജിത്ത്,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസ്സുകള്‍ നടക്കുന്നത്.

 

Spread the News

Leave a Comment