anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പ്രേനസീർ ഫൌണ്ടേഷൻ കൊച്ചിൻ ചാപ്റ്റർ രൂപീകരിച്ചു.

കൊച്ചി : പ്രേനസീർ ഫൌണ്ടേഷൻ കൊച്ചിൻ ചാപ്റ്റർ രൂപീകരിച്ചു.
പ്രേനസീർ ഫൌണ്ടേഷൻ കൊച്ചിൻ ചാപ്റ്റർ സെൻട്രൽ കമ്മിറ്റിയുടെ പ്രഥമ യോഗം  കൊച്ചിയിൽ വച്ചു നടന്നു. യോഗത്തിൽ മമ്മി സെഞ്ച്വറി അധ്യക്ഷത വഹിച്ചുകൊണ്ട് യോഗത്തെ അഭിസംബോധന ചെയ്ദു സംസാരിച്ചു. തുടർന്ന് നസീറിന്റെ കുടുംബംഗാമായ സിയാദ് സംസാരിക്കയുണ്ടായി. കൊച്ചിൻ മൻസൂർ നസീർ പാടി അഭിനയിച്ച ഏതാനും ഗാനങ്ങൾ കോർത്തിണക്കി സംസാരിച്ചു.
ഹൈബി ഈഡൻ, ടി ജെ വിനോദ്, എം അനിൽകുമാർ, ജോഷി, സിയാദ് കോക്കർ, ബി ഉണ്ണികൃഷ്ണൻ, സിയാദ്, പ്രകാശ്, കൊച്ചിൻ മൻസൂർ, വിജയകുമാർ ( സംവിധായകൻ ) തുടങ്ങിയവർ രക്ഷധികാരിക ളായി.
പ്രസിഡന്റ്‌ : മമ്മി സെഞ്ച്വറി, വൈ. പ്രസിഡന്റ്‌: ഫാ. ടോണി മേതല, ജനറൽ സെക്രെട്ടറിമാരായി കെ എസ് നന്ദകുമാർ, സെബി ഞാറക്കൽ, ജോ. സെക്രെട്ടറിമാരായി നിർമല, പ്രീതി രാജ്, ട്രഷറർ എൻ കെ സോമൻ, 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തെരെഞ്ഞെടുത്തു
ജന. സെക്രട്ടറി കെ എസ് നന്ദകുമാർ കൃതജ്ഞത പറഞ്ഞു ജനുവരി 16നു
വിപുലമായ പരിപാടികളോടെ ഉൽഘാടനവും ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളും സംഘടിപ്പിക്കാമെന്ന തീരുമാനത്തോടെ യോഗം സമാപിച്ചു.

Spread the News

Leave a Comment