anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ*

ശബരിമല.  ഈ തീര്‍ത്ഥാടനകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 11,89088 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 29 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്.

ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 61,190 പേർ മല കയറി.

സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ അയ്യപ്പ സവിധം വിട്ടിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

Spread the News

Leave a Comment