anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിൽ നിന്നും 90 ലിറ്റർ വാഷ് പിടിച്ചെടുത്തു

ചെർപ്പുളശ്ശേരി.ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി   ചെർപ്പുളശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് പിയും പാർട്ടിയും ചേർന്ന് ഒറ്റപ്പാലം താലൂക്കിൽ കരിമ്പുഴ 2 വില്ലേജിൽ ദുബായ് കുന്ന് ദേശത്ത് ദുബായി കുന്നിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് പോകുന്ന കോൺക്രീറ്റ് റോഡിന്റെ വലതുവശത്തുള്ള കൈതോടിന്റെ സമീപം വെച്ച് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി ഒളിപ്പിച്ചുവെച്ചിരുന്ന 35 ലിറ്റർ കൊള്ളുന്ന രണ്ടു നീലബാരലിലും 20 ലിറ്റർ കൊള്ളുന്ന മഞ്ഞ പ്ലാസ്റ്റിക് കുടത്തിലും ആയി ആകെ 90 ലിറ്റർ വാഷ് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ടെത്തി കേസ് ആക്കിയിട്ടുള്ളതും പ്രതിയായി ആരെയും കണ്ടെത്തിയിട്ടില്ലാത്തതുമാണ് സാമ്പിൾ കഴിച്ച് ബാക്കി വാഷും ബാരലുകളും പ്ലാസ്റ്റിക് കുടവും സംഭവ സ്ഥലത്തു വെച്ച് നശിപ്പിച്ചിട്ടുള്ളതാണ്‌. കേസ് 151/2025 ആയി ചെറുപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് പാർട്ടിയിൽ സി ഇ ഒ ശ്യാം മോഹന്‍ , പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ വാക്കട അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബദറുദ്ദീൻ എന്നിവർ ഉണ്ടായിരുന്നു

Spread the News

Leave a Comment

IMG 20260806 WA0051