anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

അറബ് ഹെൽത്ത് 2026: ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ അടുത്തറിഞ്ഞ് കർണാടക മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ

ദുബായ്, 10 ഫെബ്രുവരി 2026: അറബ് ഹെൽത്ത് 2026ന്റെ ഭാഗമായുള്ള ആസ്റ്റർ ബൂത്ത് സന്ദർശിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ, ഉപജീവന മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ. ജിസിസി മേഖലയിലും ഇന്ത്യയിലും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ശക്തമായ സാന്നിധ്യത്തെ എടുത്തുകാണിക്കുന്നതായിരുന്നു അറബ് ഹെൽത്ത് 2026ലെ ആസ്റ്റർ ബൂത്ത്.

സന്ദർശന വേളയിൽ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പനും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പനും ചേർന്ന് ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ കുറിച്ച് മന്ത്രിയെ പരിചയപ്പെടുത്തി. ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളുടെ പിന്തുണയോടെ, പ്രൈമറി, സെക്കൻഡറി, ടെർഷ്യറി, ക്വാർട്ടേണറി സേവനങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററിന്റെ സമഗ്ര പരിചരണ മാതൃകയെ ഇതിൽ എടുത്തുകാണിച്ചു.

ദക്ഷിണേന്ത്യയ്ക്കായി ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണവും മികച്ച ആരോഗ്യ സംവിധാനങ്ങളും എല്ലാവർക്കും ലഭ്യമാകും വിധം വികസിപ്പിക്കുന്നതിൽ ആസ്റ്ററിന്റെ പ്രതിബദ്ധതക്ക് കരുത്തേകുന്നതായിരുന്നു മന്ത്രിയുടെ സന്ദർശനം.

Spread the News

Leave a Comment