anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം

⊇കൊച്ചി, 19, 02, 2026 : പ്രമുഖ എനർജി ടെക് സ്റ്റാർട്ടപ്പും, ഇന്ത്യയിലെ ഇലക്ട്രിക് വാഹന ചാർജിംഗ് രംഗത്തെ മുൻനിരക്കാരുമായ ചാർജ്മോഡ്, മെഴ്സിഡസ് ബെൻസ് ഇന്ത്യയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ ചാർജ്മോഡിന്റെ അഞ്ഞൂറിലധികം ചാർജിംഗ് പോയിന്റുകൾ മെഴ്സിഡസ് ബെൻസിന്റെ ‘എംബി ചാർജ് പബ്ലിക്’ ഡിജിറ്റൽ ഇക്കോസിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിക്കും. ഇത് മെഴ്സിഡസ് ബെൻസ് വാഹന ഉടമകൾക്ക് ഉന്നത നിലവാരത്തിലുള്ളതും, തടസ്സരഹിതവുമായ ചാർജിംഗ് അനുഭവം ഉറപ്പാക്കാൻ സഹായിക്കും.

ചാർജ്മോഡ് ശൃംഖല, മെഴ്സിഡസ് ബെൻസിന്റെ ഡിജിറ്റൽ സംവിധാനവുമായി ഒന്നിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായ രീതിയിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കും. പൊതു ചാർജിംഗ് കേന്ദ്രങ്ങളിൽ നേരിടാറുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ ഏകീകൃത സംവിധാനം സഹായിക്കുന്നു. മെഴ്സിഡസ് ബെൻസ് ആപ്പ് (എംബി ചാർജ് പബ്ലിക്) വഴിയോ, വാഹനത്തിലെ എംബിയുഎക്സ് മൾട്ടിമീഡിയ സിസ്റ്റം വഴിയോ, ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും, ഏകീകൃത പേയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിച്ച് പണമടയ്ക്കാനും ഇനി മുതൽ ഉപഭോക്താക്കൾക്കാക്കും.

സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് പുതിയ പങ്കാളിത്തമെന്ന്, ചാർജ്മോഡ് സഹസ്ഥാപകനും സിഇഒയുമായ എം. രാമനുണ്ണി പറഞ്ഞു. ഈ സഹകരണത്തിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്കെത്താനും, ഇന്ത്യയിലെ ഏറ്റവും വലിയ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം വേഗത്തിലാക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ പങ്കാളിത്തങ്ങളിലൂടെ ഇന്ത്യയുടെ സുസ്ഥിര ഗതാഗത പരിവർത്തനത്തെ ത്വരിതപ്പെടുത്താനാണ് മെഴ്സിഡസ് ബെൻസ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ചാർജ്മോഡുമായുള്ള ഞങ്ങളുടെ സഹകരണം അതിലൊരു സുപ്രധാന ചുവടുവെപ്പാണെന്നും കമ്പനി എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ വ്യക്തമാക്കി. തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ ചാർജിംഗ് യാത്ര അനുഭവമാണ് എംബി ചാർജ് പബ്ലിക്കിലൂടെ തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഡംബര വാഹന ഉടമകൾ ചാർജിംഗിലും, പണമടക്കലിലും നേരിടുന്ന ആശങ്കകൾക്ക് ചാർജ്മോഡുമായുള്ള സഹകരണത്തിലൂടെ പരിഹാരമാകും. ഇതോടൊപ്പം, സ്റ്റാർട്ടപ്പ് എന്ന നിലയിൽ ഇന്ത്യയിലെ ഇവി ഇൻഫ്രാസ്ട്രക്ചർ രംഗത്തെ നിർണ്ണായക ശക്തിയായി മാറാൻ ചാർജ്മോഡിന് സാധിച്ചിരിക്കുകയാണ്.

Spread the News

Leave a Comment

IMG 20260806 WA0051