anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

താരസംഘടന അമ്മയിൽ പൊട്ടിത്തെറി.. ശ്വേതാ മേനോൻ രാജിവെച്ചേക്കും

കൊച്ചി. അമ്മയുടെ ജനറൽബോഡി യോഗത്തിലാണ് താരങ്ങൾ തമ്മിൽ പൊരിഞ്ഞ വാക്കേറ്റം നടന്നത്. അമ്മയുടെ പ്രസിഡണ്ടായ ശ്വേതാ മേനോൻ രാജിവെക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു വർഷത്തെ കണക്ക് അവതരിപ്പിക്കുന്നതിൽ ഉണ്ടായ പ്രശ്നങ്ങളാണ് വാക്കേറ്റത്തിൽ കലാശിച്ചത്. താര സംഘടനയ്ക്കെതിരെ ജനങ്ങൾക്കിടയിൽ വ്യാപകമായ സംസാരം ഉണ്ടെന്നും ഇതെല്ലാം പുതിയ താര സംഘടന വന്നതിനുശേഷം ഉണ്ടായതാണെന്നും നടൻ ബാബുരാജ് പറഞ്ഞു. നടൻ സിദ്ദിഖ്, ഇടവേള ബാബു തുടങ്ങിയവരാണ് പ്രശ്നങ്ങൾ ഉന്നയിച്ചു സംസാരിച്ചത്. പുതിയ സംഘടന തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇപ്പോഴുള്ള ഭരണസമിതി സംഘടനയെ നയിക്കാൻ പ്രാപ്തിയുള്ളവരല്ലെന്നും യോഗത്തിൽ താരങ്ങൾ പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051