anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാം, ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം ഗുരുവായൂരിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നവംബർ 6 മുതൽ നവംബർ 21 വരെ നടക്കും.സംഗീതോൽസവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യത : 5 വർഷം കർണാടക സംഗീതം അഭ്യസിച്ച 10 വയസ്സിനു മുകളിലുള്ള ഹിന്ദുക്കൾ ആയിരിക്കണം. അറിവുള്ള 10 കൃതികൾ അപേക്ഷയിൽ കാണിക്കണം. ദേവസ്വം തെരഞ്ഞെടുക്കുന്ന ഒരു കൃതി 5 മിനിട്ടിൽ ആലപിക്കണം. രാഗം , സ്വരം , നിരവൽ അനുവദിക്കില്ല..വിഭാഗങ്ങൾ :വായ്പ്പാട്ട് – വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം ഉൾപ്പെടെ). ഓൺലൈൻ റജിസ്ട്രേഷൻ വെബ്സൈറ്റ്: guruvayurdevaswom.inഅവസാന തീയതി ഓഗസ്റ്റ് 15 വൈകിട്ട് 5 മണി.

………

Spread the News

Leave a Comment