പെരിന്തൽമണ്ണ ഒരുകാലത്ത് പെരിന്തൽമണ്ണയിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സാന്നിധ്യമായിരുന്നു സി വി സദാശിവൻ. ആരോഗ്യകാരണങ്ങളാൽ ഇപ്പോൾ അദ്ദേഹം സജീവമല്ലെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിലെല്ലാം പൊതുരംഗത്ത് പ്രവർത്തിക്കാൻ മടി കാണിക്കാറില്ല. ഇന്ന് പെരിന്തൽമണ്ണയിലെ അയിനിക്കാട് ക്ഷേത്രത്തിൽ ചെമ്പക മരത്തിന്റെ തൈ നട്ടപ്പോൾ. അദ്ദേഹം ഏറെ സന്തോഷവാനായി
.പുഷ്പിക്കുന്ന വൃക്ഷം എന്നതിനുപരി ഒരു ഔഷധവൃക്ഷം കൂടിയാണ് ചെമ്പകം….. ചെമ്പകത്തിന്റെ തൊലിയും പൂവും പൂമൊട്ടും വേരിന്റെ തൊലിയുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്. ഇത്തരത്തിൽ ഗുണങ്ങൾ ഉള്ള ഈ ഔഷധസസ്യം പരിസ്ഥിതി പ്രവർത്തകനായ ബാലകൃഷ്ണൻ ആനമങ്ങാട് ആണ് ക്ഷേത്രത്തിൽ നടാനായി കൊണ്ടുവന്നത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മറ്റു ഭക്തജനങ്ങളും തൈ നടൽ കർമ്മത്തിൽ പങ്കെടുത്തു. മിത്ര ശരം എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ പൂന്താനത്തിന്റെ വരികൾ പുനർവായനക്ക് പരിചയപ്പെടുത്തുകയാണ് സി വി സദാശിവന്റെ പ്രധാന ദൗത്യം