ചെർപ്പുളശ്ശേരി:. വർഷങ്ങളായി തകർന്നു കിടക്കുന്ന ചെർപ്പുളശ്ശേരി – ഒറ്റപ്പാലം റോഡിന്റെ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി ബി.ജെ.പി. ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റി ആരംഭിച്ച പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂർ റോഡ് പരിസരത്ത് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ഒപ്പുശേഖരണം നടത്തി.

പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ബി.ജെ.പി വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഇ.പി. നന്ദകുമാർ നിർവഹിച്ചു. റോഡ് നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നത് കാരണം വാഹനയാത്രക്കാരും പ്രദേശവാസികളും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന കൗൺസിൽ അംഗവും മണ്ഡലം കൺവീനറുമായ കെ. ഹരിദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി നേതാക്കളായ പി. ജയൻ, ടി. കൃഷ്ണകുമാർ, വി.പി. നാരായണൻകുട്ടി, ബി. കൃഷ്ണപ്രസാദ്, പി. ബാലസുബ്രഹ്മണ്യൻ, വിപിൻ പുളിങ്ങര, അജീഷ് വെള്ളിനേഴി, വിശാഖ് മനു, വാസവി രാജു, പി. നിർമല തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.