തിരുവനന്തപുരം: ശബരിമല തന്ത്രി സ്ഥാനത്തുനിന്ന് മാറാമെന്നും പകരം മകൻ ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്നുമുള്ള കണ്ഠര് രാജീവരുടെ അപേക്ഷയിൽ ഹൈക്കോടതിയുടെ അന്തിമ നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഹൈക്കോടതി അംഗീകാരം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ബോർഡ് അന്തിമ നടപടികളിലേക്ക് കടക്കൂ.
ആരോഗ്യകാരണങ്ങളാലും നിലവിലെ കേസ് പശ്ചാത്തലത്തിലും തന്ത്രി ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും, വരും ചിങ്ങമാസം മുതൽ മകനായ ബ്രഹ്മദത്തനെ ചുമതല ഏൽപ്പിക്കാൻ അനുമതി നൽകണമെന്നും കാണിച്ച് കണ്ഠര് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.
എന്നാൽ, വിഷയം ശബരിമല സ്പെഷ്യൽ കമ്മീഷണർ മുഖേന ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. കോടതിയുടെ നിർദ്ദേശം പൂർണ്ണമായും പാലിച്ചുകൊണ്ടുള്ള തീരുമാനമേ നടപ്പിലാക്കൂ എന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
>
തന്ത്രി കണ്ഠര് രാജീവരുടെ മകന്റെ നിയമനം: ഹൈക്കോടതി നിർദ്ദേശം പാലിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്