anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സി .പി.എമ്മിൽ നിർണായക അഴിച്ചുപണിക്ക് സാധ്യത; പി. രാജീവ് എൽ.ഡി.എഫ് കൺവീനറായേക്കും

തിരുവനന്തപുരം:. സംസ്ഥാനത്ത് ഭരണ-സംഘടനാ തലങ്ങളിൽ കൂടുതൽ ചടുലമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സി.പി.എമ്മിൽ വൻ അഴിച്ചുപണിക്ക് സാധ്യത. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവിനെ പരിഗണിക്കുന്നതായി സൂചന. വരുന്ന പാർട്ടി സംസ്ഥാന സമിതി യോഗങ്ങളിൽ ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ നടന്നേക്കും.
മുന്നണി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കാരും മുന്നണിയും തമ്മിലുള്ള ഏകോപനം കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനുമാണ് ഇത്തരമൊരു മാറ്റത്തെക്കുറിച്ച് പാർട്ടി ആലോചിക്കുന്നത്. സംഘടനാ മികവും രാഷ്ട്രീയ നിലപാടുകളിലെ വ്യക്തതയും മുൻനിർത്തിയാണ് പി. രാജീവിന്റെ പേര് എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുവരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം മുന്നണിയെ കൂടുതൽ ജനകീയ അടിത്തറയിലേക്ക് നയിക്കാൻ പരിചയസമ്പന്നരായ നേതാക്കൾ മുന്നണി നേതൃത്വത്തിലേക്ക് വരണമെന്ന പൊതുവികാരം പാർട്ടിക്കുള്ളിലുണ്ട്. മുന്നണി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും പി. രാജീവിന്റെ നേതൃത്വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനോടൊപ്പം പാർട്ടി സംസ്ഥാന കമ്മിറ്റിയിലും അനുബന്ധ ഘടകങ്ങളിലും മറ്റ് ചില പ്രധാന ചുമതല മാറ്റങ്ങൾക്കും സാധ്യതയുണ്ട്. വരുന്ന ദിവസങ്ങളിൽ ചേരുന്ന നിർണായക പാർട്ടി യോഗങ്ങൾക്ക് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനങ്ങളുണ്ടാകുക.

Spread the News

Leave a Comment

IMG 20260806 WA0051