anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കലാവിദ്യാഭ്യാസ ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പ്രകാശനം ജൂലൈ 28ന്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ്ഐഇടി) സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കലാവിദ്യാഭ്യാസ പ്രവർത്തനപുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പ്രകാശനം ജൂലൈ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പ്രകാശനം നിർവഹിക്കും. ഗതാഗത മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും.

പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളെ സർഗാത്മക ലോകത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ പാഠങ്ങൾ കലാവിദ്യാഭ്യാസ കൈപുസ്തകത്തെ അടിസ്ഥാനമാക്കി എസ്ഐഇടി വികസിപ്പിച്ചിട്ടുണ്ട്. കലാധ്യാപകരില്ലാത്ത വിദ്യാലയങ്ങളിൽ മറ്റ് അധ്യാപകർക്കും ഈ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ സർഗാത്മകശേഷി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയും. അധ്യാപക പരിശീലന പരിപാടികളിലും ഈ ഡിജിറ്റൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ ഡി സജിത് ബാബു മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, മുഖ്യപ്രഭാഷണം നടത്തും.

എസ്ഐഇടി ഡയറക്ടർ ടി സിബി മുഹമ്മദ് സ്വാഗതം ആശംസിക്കും. എസ്ഐഇടി സീനിയർ അക്കാദമിക് കോ-ഓർഡിനേറ്റർ സുരേഷ് ബാബു ആർ എസ് നന്ദി അറിയിക്കും.

Spread the News

Leave a Comment

IMG 20260806 WA0051