anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വൈദ്യുതി പ്രതിസന്ധി: യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.ഐ (എം) പ്രതിഷേധം; പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ മെഴുകുതിരി തെളിച്ചു

പാലക്കാട്:. സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും ഇരുട്ടിലേക്കും തള്ളിവിട്ട യു.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ (എം) പ്രതിഷേധം. പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നേതാക്കളും പ്രവർത്തകരും മെഴുകുതിരി കത്തിച്ചാണ് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു നിർവ്വഹിച്ചു.
സംസ്ഥാനത്ത് പ്രഖ്യാപനമില്ലാത്ത വൈദ്യുതി നിയന്ത്രണവും കടുത്ത ലോഡ്ഷെഡിംഗും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സുരേഷ് ബാബു പറഞ്ഞു. പ്രതിസന്ധി മുൻകൂട്ടി കണ്ട് പരിഹാരം കാണുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. വൈദ്യുതി ബോർഡിന്റെ അപാകതകളും ഭരണനേതൃത്വത്തിന്റെ അനാസ്ഥയുമാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. എത്രയും വേഗം വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ നേതാക്കൾ, നിരവധി പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കയ്യിൽ മെഴുകുതിരികളേന്തി സർക്കാരിനെതിരായ ശക്തമായ മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധം അവസാനിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051