ചെർപ്പുളശ്ശേരി : നഗരസഭക്കായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം ജലസേചന സൗകര്യമില്ലാത്ത കാർഷിക മേഖല എന്ന വിഭാഗത്തിൽ ഉൾപ്പെട്ട വീട്ടിക്കാട് പ്രദേശത്തെ ഭൂമി തരംമാറ്റലിന് ഇപ്പോൾ ലഭിച്ച അപേക്ഷ പരിഗണിക്കുന്നത് മേഖലയിൽ ക്വാറികളുടെ എണ്ണം ഇനിയും വർധിക്കാനിടയാക്കുമെന്നതിനാൽ ഒരു കാരണവശാലും അനുവദിക്കരുതെന്ന് BJP കൗൺസിലർ പി.ജയൻ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇതേ മേഖലയിൽ ഒരേ സർവ്വേ നമ്പറിൽ നിലവിലുള്ള ഭീമൻ ക്വാറി ക്രഷർ യൂണിറ്റായ ഇൻഫ്രാ ഗ്രാനൈറ്റിൻ്റെ ഭൂമി മാത്രം വ്യാവസായികമേഖലയിൽ ഉൾപ്പെടുത്തി ക്വാറിക്ക് സൗകര്യം ചെയ്ത് നൽകി വീട്ടിക്കാട് നിവാസികളെ വഞ്ചിച്ച മുൻ നഗരസഭ ഭരണസമിതികൾ ജനങ്ങളോട് മാപ്പ് പറയണമെന്നും
പി ജയൻ അഭിപ്രായപ്പെട്ടു.
മുൻകാലത്ത് വീണുകിട്ടിയ ഇളവ് കൊണ്ട് പ്രവർത്തിക്കുന്ന ഇൻഫ്രാ ഗ്രാനൈറ്റിൻ്റെ ഭൂമി കൂടി മാസ്റ്റർ പ്ലാനിൽ ഡ്രൈ അഗ്രികൾച്ചറൽ സോണിലേക്ക് ആക്കി മാറ്റി വീട്ടിക്കാട് നിവാസികൾക്ക് അർഹമായ നീതി ഉറപ്പാക്കണം.
കാളികടവ് ഭാഗത്തെ ഏക്കർ കണക്കിന് സ്ഥലം മാസ്റ്റർ പ്ലാനിൽ തീരുമാനിച്ച മേഖലയിൽ നിന്നും മാറ്റി
3 മാസം മുമ്പ്
പുതിയ സോണിലേക്ക് മാറ്റി നൽകിയ സാഹചര്യം ഉള്ളതിനാൽ ഇതും അങ്ങനെ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാണിച്ചു.