anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതി: ബ്രോഷർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നൂറുദിന കർമപദ്ധതിയുടെ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ബ്രോഷർ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സാന്നിധ്യമായിരുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും പഠനനിലവാരവും മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്രമായ കർമപദ്ധതികളാണ് നൂറു ദിനത്തിനുള്ളിൽ വകുപ്പ് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ബോർഡുകൾ, ലബോറട്ടറികളുടെ ആധുനികവൽക്കരണം, അധ്യാപക പരിശീലനം തുടങ്ങിയ പ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികളുടെ മികവ് ഉയർത്തുന്നതിനും സ്കൂളുകളിൽ ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള വ്യക്തമായ മാർഗരേഖയാണ് പ്രകാശിപ്പിച്ച ബ്രോഷറിലുള്ളത്.
വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും സമയക്രമവും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിടും.

Spread the News

Leave a Comment