anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് തീപ്പിടുത്തം;പത്തനംതിട്ട സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം*.

പത്തനംതിട്ട:കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ പുക ശ്വസിച്ച്
മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയായിലുള്ള അപ്പാർട്മെന്റിന്റെ രണ്ടാം നിലയിൽ കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്.ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണു തീപിടിത്തം എന്നാണ് നിഗമനം. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാൻ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച്‌ മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്.താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം.എ സി യിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികൽ കണ്ടിരുന്നു. അഗ്നി രക്ഷ സേന ഉടൻ സ്ഥലത്തു ഏതിലെങ്കിലും കുടുംബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല

Spread the News

Leave a Comment

IMG 20260806 WA0051