anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെ.എസ്.ഇ.ബി കാനനപാതയിൽ ഉരക്കുഴി മുതൽ കോടംപ്ലാവ് 100 പുതിയ വഴിവിളിക്കുകൾ സ്ഥാപിച്ചു -24 മണിക്കൂറും വൈദ്യൂതി ഉറപ്പാക്കാൻ ഒരു ഫീഡർ കൂടി

   ശബരിമല. വണ്ടിപ്പെരിയാർ-സത്രം-പുൽമേട് കാനനപാതയുടെ ഭാഗമായ ഉരക്കുഴി മുതൽ കോടംപ്ലാവ് വരെയുള്ള ഭാഗത്ത് നൂറോളം പുതിയ വഴി വിളക്കുകൾ സ്ഥാപിച്ച് കെ.എസ്.ഇ.ബി. താൽക്കാലികമായി വയർവലിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ഏതാണ്ട് രണ്ടുകിലോമീറ്ററോളം ദൂരത്തിൽ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അത്യാവശ്യം ചൂണ്ടിക്കാട്ടിയാൽ കൂടുതൽ വിളക്കുകൾ ഒരുക്കുമെന്ന് സന്നിധാനത്തെ കെ.എ്‌സ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ കെ.എ.അശ്വനികുമാർ പറഞ്ഞു.

സന്നിധാനത്ത് കെ.എസ്.ഇ.ബി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്. 24 മണിക്കൂറും വൈദ്യുതി ഇടമുറിയാതെ ലഭ്യമാക്കാൻ നേരത്തെ കെ.എസ്.ഇ.ബി യ്ക്ക് രണ്ടുഫീഡറകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് മൂന്നാക്കി. ശബരി, സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ മൂന്ന് 11 കെ.വി. ഫീഡറുകൾ വഴി സന്നിധാനത്തേക്ക് വൈദ്യൂതി ലഭ്യമാക്കുന്നു. ഏതെങ്കിലും ഒരു ഫീഡർ തകരാറിലായാലും രണ്ടുഫീഡറുകൾ വഴി സന്നിധാനത്ത് മുഴുവൻ സമയത്തും വൈദ്യൂതിഎത്തും.പമ്പയിലും സന്നിധാനത്തുമായി വിവിധ ഷിഫ്റ്റുകളിലായി കെ.എസ്.ഇ.ബിയുടെ 35 ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
സന്നിധാനത്ത് നിലവിലുള്ളവ കൂടാതെ100,200 വാട്ട്‌സിന്റെ 500 എൽ.ഇ.ഡി ലൈറ്റുകളും അധികമായി ഏർ്‌പ്പെടുത്തിയിട്ടുണ്ട്. ദേവസ്വംബോർഡിന്റെയും മറ്റ് വകുപ്പുകളുടെയും ആവശ്യമനുസരിച്ച് 70 താൽക്കാലിക കണ്ക്ഷനുകളും സന്നിധാനത്ത് നൽകിയിട്ടുണ്ട്.
വനംവകുപ്പും ദേവസ്വം ബോർഡും കാനനപാത തുറന്നുകൊടുത്തതോടെ ഇതുവഴി അയ്യപ്പൻമാർ എത്തിച്ചേർന്ന് തുടങ്ങിയിട്ടുണ്ട്. ലൈറ്റുകൾ സ്ഥാപിച്ചത് തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടും. കൂടാതെ സുരക്ഷയും ഉറപ്പാക്കാൻ കഴിയും. ലൈറ്റിങ് അടിയന്തരമായി പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051