മങ്കട. അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിനെ ശില്പശാലകളിലൂടെ ജനകീയമാക്കുന്ന കലാകാരൻ കടന്നമണ്ണ ശ്രീനിവാസന് കേരള ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം.
കോളേജുകളിലും,
സ്കൂളുകളിലും,സോഷ്യൽ മീഡിയകളിലുമായി
255 കളംപാട്ട് ശില്പശാലകൾ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
എറണാകുളം മഹാരാജാസ് കോളേജ്,കാലികറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെ നിരവധി കോളേജുകളിലും,സ്കൂളുകളിലുമായി ശ്രീനിവാസൻ്റെ കളംപാട്ട് ശില്പശാല ഉണ്ടായിട്ടുണ്ട്. റെക്കോർഡ് സർട്ടിഫിക്കറ്റും,പുരസ്കാരവും സുപ്രസിദ്ധ സിനിമ പിന്നണി ഗായിക രാധിക അശോക് സമ്മാനിച്ചു.