anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസിന് ഉപയോഗിക്കാൻ നൽകണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ അംഗീകരിക്കരുതെന്ന പരാതി ചീഫ് സെക്രട്ടറി പരിശോധിക്കും.

കൊച്ചി. പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമസ്ഥർ എത്തിയില്ലെങ്കിൽ റീ രജിസ്റ്റർ ചെയ്ത് പോലീസ് വാഹനങ്ങളായി ഉപയോഗിക്കുവാൻ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാറിന് സമർപ്പിച്ച ശുപാർശ അംഗീകരിക്കരുതെന്ന പരാതി ചീഫ് സെക്രട്ടറി പരിശോധിക്കും. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഡിജിപി യുടെ ശുപാർശ അംഗീകരിക്കരുതെന്ന് ആവിശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകിയത്.
ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി പടിയിറങ്ങുന്നതിന് മുമ്പാണ് ഇത്തരം ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നത്.
വിവിധ വകുപ്പുകൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ അവകാശികൾ ഇല്ലെങ്കിൽ ലേലം ചെയ്ത് തുക സർക്കാർ ഫണ്ടിലേക്ക് മാറ്റുന്ന രീതി മാനദണ്ഡമായി തുടരണം. പല കാരണങ്ങളാലാണ് പിടിച്ചെടുക്കുന്ന വാഹനം വീണ്ടെടുക്കുവാൻ ഉടമസ്ഥൻ എത്താതിരിക്കുന്നത്. കോടതിപരമായ കേസുകളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ വിചാരണ സമയങ്ങളിൽ തെളിവുകളാവേണ്ട സാഹചര്യം വരാറുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചാൽ സാമ്പത്തിക ക്രമക്കേടുകൾക്കും മറ്റ് നിയമ തടസ്സങ്ങൾക്കും ആയത് വഴിയൊരുക്കുമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൻമേൽ ചീഫ് സെക്രട്ടറി പരിശോധന നടത്തി ആഭ്യന്തര വകുപ്പിന് ഉടൻ കൈമാറും.

Spread the News

Leave a Comment

IMG 20260806 WA0051