anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കോട്ടക്കൽ ശിവരാമൻ അനുസ്മരണം.. ഓർമ്മ ഇന്ന് കുഞ്ചു നായർ ട്രസ്റ്റ്‌ ഹാളിൽ

ചെർപ്പുളശ്ശേരി. അന്തരിച്ച കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ ചരമ ദിനത്തോടനുബന്ധിച്ച് കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ് നടത്തുന്ന അനുസ്മരണ സമ്മേളനം ഓർമ്മ എന്ന പേരിൽ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കോട്ടക്കൽ ശിവരാമന്റെ പത്നി ഭവാനി നിലവിളക്ക് കൊടുക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. അനുസ്മരണ സമ്മേളനം, അവാർഡ് ദാനം, കഥകളി എന്നിവ ഉണ്ടായിരിക്കും എന്ന് കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Spread the News

Leave a Comment